ചെറുവള്ളി: ചെറുവള്ളി ദേവീക്ഷേത്രത്തിൽ മീനപ്പൂര ഉത്സവം 23 മുതൽ 31 വരെ നടക്കും. 23നു രാവിലെ എട്ടിന് നാരായണീയ പാരായണം, വൈകുന്നേരം ആറിന് പഞ്ചാരിമേളം, 6.30 ദേശവിളക്ക്, തന്ത്രി കണ്ഠരര് മോഹനരുടെയും മേൽശാന്തി മുഖ്യപ്പുറത്തില്ലം ശ്രീവത്സൻനമ്പൂതിരിയുടെയും കാർമികത്വത്തിൽ കൊടിയേറ്റ്, തുടർന്ന് കലാവേദിയിൽ ഐ.ജി. ലക്ഷ്മൺ ഗുഗുല്ലോത്ത് ദീപം തെളിക്കും. 7.30ന് ഭക്തിഗാനസുധ, 8.30ന് നടനവർഷിണി, സ്വാമി അയ്യപ്പൻ നൃത്തശില്പം.
24നു വൈകുന്നേരം 6.30നു പിന്നൽ തിരുവാതിര, ഏഴിന് വീരനാട്യം, എട്ടിന് കരോക്കെ ഗാനമേള, ഒൻപതിന് സംഗീതാർച്ചന. 25നു രണ്ടിന് പകലരങ്ങ് മേജർസെറ്റ് കഥകളി നിഴൽക്കുത്ത്, 6.45ന് തിരുവാതിര, 7.30ന് നൃത്തസന്ധ്യ, എട്ടിന് ഗാനമേള. 26നു വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, 6.45ന് കൈകൊട്ടിക്കളി, 8.30ന് കിഴക്കുംഭാഗം എതിരേൽപ്പ്, 8.30ന് വീരനാട്യം, 9.30ന് ക്ലാസിക്കൽ വിളക്ക് ഡാൻസ്, 11 ന് വാഹനം എഴുന്നള്ളിപ്പ്.
27നു രാവിലെ 11ന് കലവറ നിറയ്ക്കൽ, 12.30ന് ഉത്സവബലിദർശനം, ഏഴിന് ഗാനമേള, 8.30ന് തെക്കുംഭാഗം എതിരേൽപ്പ്, 11ന് വാഹനം എഴുന്നള്ളിപ്പ്. 28നു വൈകുന്നേരം നാലിന് കാഴ്ചശ്രീബലി, ഏഴിന് നാട്യാമൃതം, 8.30നു പടിഞ്ഞാറ്റുംഭാഗം എതിരേൽപ്പ്, ഒൻപതിന് കൈകൊട്ടിക്കളി, 11 നു വാഹനം എഴുന്നള്ളിപ്പ്. 29നു രാവിലെ 10.30ന് ശ്രീബലി, നാലിന് കാഴ്ചശ്രീബലി, ഏഴിനു നൃത്തപ്രകാശിക, 8.30ന് കളരിപ്പയറ്റ്, 8.30ന് വടക്കുംഭാഗം എതിരേൽപ്പ്, 9.30ന് കൈകൊട്ടിക്കളി.
30ന് ഉച്ചയ്ക്ക് 12.30 ഉത്സവബലിദർശനം, മഹാപ്രസാദമൂട്ട്, സംഗീതസദസ്, 6.45ന് നാട്യാമൃതം, എട്ടിന് പൂരംഇടി, 8.45 ന് കൈകൊട്ടിക്കളി, ഒൻപതിന് സ്മൃതിലയം, 11ന് കുരുതി. 31ന് ആറാട്ടുത്സവം. രാവിലെ എട്ടിന് ശ്രീനീലകണ്ഠാമൃത ഭജൻസ്, ഉച്ചയ്ക്ക് 12.15ന് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്, അഞ്ചിന് തിരിച്ചെഴുന്നള്ളത്ത്, ആറിന് നൃത്താവിഷ്കാരം, 6.30 ന് തിരുവാതിര, ഏഴിനു ഭക്തിഗാനസുധ, ഒൻപതിന് ആറാട്ടുസ്വീകരണം, ദീപക്കാഴ്ച, മേജർസെറ്റ് പാണ്ടിമേളം. ഏപ്രിൽ ഒന്നിന് 11 സർപ്പപൂജ.